ന്യൂഡൽഹി : കശ്മീരിന്റെ പേരിൽ ബഹ്റിനിൽ റാലി നടത്തിയ പാകിസ്ഥാനികൾക്കെതിരെ നിയമ നടപടി . ഈദ് പ്രാർത്ഥനകൾക്ക് ശേഷമണ് നിയമവിരുദ്ധമായി പാകിസ്ഥാനികളും,ബംഗ്ലാദേശികളും തെരുവിലിറങ്ങിയത്.തുടർന്ന് ബഹ്റിൻ ഇന്റീരിയർ മന്ത്രി പാകിസ്ഥാനികൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു . മാത്രമല്ല ഇത്തരത്തിലുള്ള ആഘോഷ ചടങ്ങുകൾ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന താക്കീതും നൽകി . കേസ് പബ്ലിക്ക് പ്രോസിക്യൂഷനു കൈമാറി .
അതേ സമയം പാകിസ്ഥാനികൾക്കെതിരെ നടപടി എടുക്കരുതെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബഹ്റിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയെ ബന്ധപ്പെട്ടതായാണ് സൂചന . (കടപ്പാട്..ജനം)