ബെയ്ജിംഗ് ; കശ്മീരിനു പ്രത്യേക പദവി നൽകുന്നഭരണഘടന വകുപ്പ് റദ്ദാക്കിയ വിഷയത്തിൽ ആശങ്ക അറിയിച്ച ചൈനീസ് വിദേശകാര്യമന്ത്രിയ്ക്ക് മുന്നിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കർ .കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ,ഇത് പാകിസ്ഥാന്റെയോ,ചൈനയുടെയോ താല്പര്യങ്ങളെ ബാധിക്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയ്ക്ക് ജയശങ്കർ നൽകിയ മറുപടി .
ഇന്ത്യൻ തീരുമാനത്തിലുള്ള ആശങ്കയും കടുത്ത അസന്തുഷ്ടിയും വാങ് യി വ്യക്തമാക്കിയതിനാണു തക്കതായ മറുപടി ജയശങ്കർ നൽകിയത് . ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിലും അക്സായി ചിന്നിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിലും ഉള്ള ആശങ്കയാണ് ചൈന അറിയിച്ചത് .(കടപ്പാട്..ജനം )