ന്യൂഡല്‍ഹി: കശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതുവഴി ഭാരതത്തെ വിഭജിച്ച ,ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്രവാദമാണ് നരേന്ദ്രമോദി തകര്‍ത്തെറിഞ്ഞതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.
ഇതുവരെ ജമ്മുകശ്മീരിനായി മാത്രം ഉണ്ടാക്കിവച്ച 150നടുത്ത പൊള്ളയായ നിയമങ്ങള്‍ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ 120 മികച്ച നിയമങ്ങള്‍ നടപ്പാക്കുമെന്ന് രാംമാധവ് വ്യക്തമാക്കി.മാത്രമല്ല ഭരണഘടനയിലെ 74-ാംഭേദഗതി നടപ്പാകുന്നതിലൂടെ പഞ്ചായത്തുകള്‍ക്ക് സ്വയംഭരണാവകാശവും സാമ്പത്തിക അധികാരവും കൈവരും.
മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ സ്വപ്നസാക്ഷാത്കാരമാണ് നരേന്ദ്രമോദി നടപ്പാക്കിയതെന്നും രാംമാധവ് പറഞ്ഞു.ഇതോടെ രാജ്യത്തിലെ ഒരു കറുത്തയുഗമാണ് അവസാനിച്ചത്.(kadappaad..janam)