നമാസ് നടത്തിയാല്‍ സ്ഥലം സ്വന്തമാകില്ല: അയോധ്യാ കേസ്സില്‍ ശ്രീരാമക്ഷേത്ര അഭിഭാഷകന്റെ ശക്തമായ വാദം:

നമാസ് നടത്തിയാല്‍ സ്ഥലം സ്വന്തമാകില്ല: അയോധ്യാ കേസ്സില്‍ ശ്രീരാമക്ഷേത്ര അഭിഭാഷകന്റെ ശക്തമായ വാദം:

ന്യൂഡല്‍ഹി : ക്രിസ്തുവിന് മുന്‍പ് 2-ാം നൂറ്റാണ്ടിനപ്പുറം ആരാധനകള്‍ നടന്നിരുന്നതായി തെളിഞ്ഞ വലിയൊരു ക്ഷേത്രമാണ് അയോധ്യയിലേതെന്നും തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ എപ്പഴോ നമാസ് നടത്തിയതിന്റെ പേരില്‍ അവകാശവാദമുന്നയിക്കാന്‍ മുസ്ലീം സമൂഹത്തിനാകില്ലെന്നും ശ്രീരാമക്ഷേത്രത്തിനായി വാദിക്കുന്ന അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങുന്ന ബഞ്ചിന് മുന്‍പാകെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനാണ് പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി വാദിച്ചത്. ബാബറി മസ്ജിദ് പണിതുയര്‍ത്തിയ സ്ഥലം കൃഷിഭൂമിയോ വെറുതെ തരിശ്ശായിക്കിടന്ന പ്രദേശമോ അല്ലായിരുന്നുവെന്നും അവിടെ പടുകൂറ്റന്‍ ക്ഷേത്രം ക്രിസ്തുവിന് മുന്‍പ് 2-ാം നൂറ്റാണ്ടിനപ്പുറം നിലനിന്നിരുന്നതായി പര്യവേഷണത്തിലൂടെ തെളിഞ്ഞതാണെന്നും അദ്ദേഹം വാദിച്ചു. ജസ്റ്റിസ് എസ്.എ.ബോഡേ,ഡിവൈ.ചന്ദ്രചൂഡ്,അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നാസര്‍ എന്നിവരാണ് ബഞ്ചിലുള്ളത്.

റോഡില്‍പോലും നമാസ് നടത്താറുള്ള മുസ്‌ളീം സമൂഹം ആ സ്ഥലം പള്ളിയായി അംഗീകരിക്കാറുണ്ടോ എന്ന് മുസ്ലീംസമുദായത്തിന്റെ അവകാശവാദങ്ങള്‍ക്കെതിരെ വാദിച്ചുകൊണ്ട് അഭിഭാഷകന്‍ ചോദിച്ചു. അതായത് ഒരിടത്ത് പ്രാര്‍ത്ഥന നടത്തി എന്നതിനാല്‍ ആ കെട്ടിടം അവരുടെ സ്വന്തമാണ് എന്ന് പറയുന്നതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം വാദിച്ചു.)(kadappaad…janam)