മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണം ; ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു:

മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണം ; ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു:

ന്യൂഡല്‍ഹി: ഐ എന്‍ എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് ചിദംബരത്തെ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടത്. മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യപ്രകാരമാണ് ചിദംബരത്തെ വീണ്ടും നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

ചിദംബരം പണം വാങ്ങിയെന്ന വാദമാണ് പ്രധാനമായും സിബിഐ സംഘം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതെല്ലാം വെറും ആരോപണങ്ങളാണെന്നും, ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ സാമ്പത്തിക ഇടപാടിന്റെ നിര്‍ണ്ണായക തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. വളരെ നിര്‍ണ്ണായകമായ തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും സിബിഐ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി മറ്റു പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.(കടപ്പാട്..ജനം)