പാറ്റ്ന : രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി പ്രചരിപ്പിച്ച് പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി. ഹിന്ദു കലണ്ടറിലെ സവാന്‍, ഭാദോ എന്നീ മാസങ്ങളില്‍ സാമ്പത്തികമായി അല്പം താഴുക പതിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു കലണ്ടറിലെ അഞ്ചും, ആറും മാസങ്ങളായ സവാന്‍, ഭാദോ എന്നീ മാസങ്ങളില്‍ രാജ്യത്ത് സാമ്പത്തികമായ താഴ്ച സംഭവിക്കുക സാധാരാണയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ അസ്വസ്ഥരായ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി അനാവശ്യമായി ബഹളമുണ്ടാക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഉള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.(കടപ്പാട്..ജനം)