വികസനത്തിനായി വീർപ്പു മുട്ടുന്ന കശ്‍മീരിൽ പ്രധാനമന്ത്രിയുടെ വികസന സ്വപ്നം യാഥാർത്ഥ്യത്തിലേയ്ക്ക് :

വികസനത്തിനായി വീർപ്പു മുട്ടുന്ന കശ്‍മീരിൽ പ്രധാനമന്ത്രിയുടെ വികസന സ്വപ്നം യാഥാർത്ഥ്യത്തിലേയ്ക്ക് :

ശ്രീനഗർ ; പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ ജനതയ്ക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമാകുന്നു . ജമ്മു കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക് നടന്നു കയറുന്നു . ഐടി & ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, റിന്യൂവൽ എനർജി, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, ഡിഫൻസ്, ടൂറിസം, സ്കിൽ ആൻഡ് എഡ്യൂക്കേഷൻ എന്നീ മേഖലകളിലായി 15000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് കശ്മീരിലേയ്ക്ക് എത്തുന്നത് .
44 ഓളം കമ്പനികളാണ് കശ്മീരിൽ വ്യവസായം തുടങ്ങാൻ താല്പര്യം അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത് . ഇതിൽ 33 കമ്പനികളുടെ അപേക്ഷകളാണ് സർക്കാർ അംഗീകരിച്ചത് .

നവംബർ മാസത്തോടെ പുതിയ കമ്പനികൾ കശ്മീരിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . ഇവ കൂടാതെ റിലയൻസ് അടക്കമുള്ള മൾട്ടിനാഷണൽ കമ്പനികളും ,ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളും കശ്മീരിൽ നിക്ഷേപം തുടങ്ങാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം രാജ്യത്തിനു അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിനു ഇനി വികസനത്തിന്റെ കാലമാണ് വരുന്നതെന്ന് വ്യക്തമാക്കിയിരുന്നു . അതാണ് സാദ്ധ്യമാകാൻ ഒരുങ്ങുന്നത് .