കണ്ണും നട്ട് ലോകം ; ചന്ദ്രയാൻ ലക്ഷ്യം കൈവരിക്കാൻ ഇനി മണിക്കൂറുകൾ , ഭാരതത്തിനും ,പ്രധാനമന്ത്രിയ്ക്കും അഭിനന്ദനവുമായി യുഎസ് മാദ്ധ്യമങ്ങൾ:

കണ്ണും നട്ട് ലോകം ; ചന്ദ്രയാൻ ലക്ഷ്യം കൈവരിക്കാൻ ഇനി മണിക്കൂറുകൾ , ഭാരതത്തിനും ,പ്രധാനമന്ത്രിയ്ക്കും അഭിനന്ദനവുമായി യുഎസ് മാദ്ധ്യമങ്ങൾ:

ന്യൂഡൽഹി : ബഹിരാകാശ ദൗത്യത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യ . ചന്ദ്രയാൻ ചന്ദ്രനെ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം . കടന്നു പോയ വഴികളിൽ ഇന്ത്യയുടെ വിജയഗാഥ എഴുതിച്ചേർത്ത് നാളെ പുലർച്ചെ ചന്ദ്രനിൽ ഇറങ്ങും.വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ തന്നെയാണ് ചന്ദ്രയാൻ–2 പദ്ധതിയും വിജയത്തിലേക്ക് കുതിക്കുന്നത്.

ഐഎസ്ആർഒയുടെ ഈ നേട്ടങ്ങളെയും ,അതിനു കരുത്തായി നിന്ന മോദി സർക്കാരിനെയും സിഎൻഎൻ ഉൾപ്പടെയുള്ള അമേരിക്കൻ മാദ്ധ്യമങ്ങൾ വാനോളം പുകഴ്ത്തുകയാണ്. ലോകത്തെ മുൻ നിര ബഹിരാകാശ ഏജൻസികൾ പോലും നിരവധി തവണ പരാജയപ്പെട്ട വലിയൊരു ദൗത്യമാണ് ചന്ദ്രയാൻ . ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാൽ നാസ അടക്കമുള്ള ഏജസികൾക്ക് അതൊരു തിരിച്ചടിയാകും .courtesy…janam