തിരുവന്തപുരം: പി എസ് സി പരീക്ഷാത്തട്ടിപ്പ് നടത്തിയ മുൻ എസ് എഫ് ഐ നേതാക്കളെകൊണ്ട് വീണ്ടും പരീക്ഷയെഴുതിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്..ഇതിനായി അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി..ചോർത്തിയ ചോദ്യപേപ്പർ തന്നെ ഉപയോഗിച്ച് മാതൃക പരീക്ഷ നടത്താനാണ് ക്രൈം ബ്രാഞ്ചിന്റെ ലക്ഷ്യം..പോലീസ് കോൺസ്റ്റബിൾ ബെറ്റാലിയനിലേക്ക് നടത്തിയ പരീക്ഷയിൽ പ്രതികളായ ശിവരഞ്ജിത്തിനു ഒന്നാംറാങ്കും നസീമിന് ഇരുപത്തൊന്നാം റാങ്കും ലഭിച്ചിരുന്നു..
അന്വേഷണത്തിൽ പ്രതികൾക്ക് രക്ഷപെടാൻ പി എസ് സിയുടെ നടപടികൾ കാരണമായോയെന്നും വിലയിരുത്തപ്പെടുന്നുണ്ട്…പ്രതികൾ ഉപയോഗിച്ച മൊബൈൽഫോണുകളുടെ വിശദാംശങ്ങൾ എസ് സി പുറത്തുവിട്ടിരുന്നു…ഇതിനു പിന്നാലെയാണ് പ്രതികൾ ഒളിവിനു പോയതും തെളിവുകൾ നശിപ്പിച്ചതെന്നുമാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.