കൊൽക്കത്ത:ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ചന്ദ്രയാൻ ആദ്യ ദൗത്യമൊന്നുമല്ലെന്നും മമത പരിഹസിക്കുന്നു..ഇന്ത്യയുടെ അഭിമാന ദൗത്യവും ലോകജനതയും രാഷ്ട്രങ്ങളും വരെയും ആകാംഷയോടെ ഉറ്റുനോക്കുന്ന ചന്ദ്രയാൻ 2 ദൗത്യത്തിനെതിരെയുള്ള വിലകുറഞ്ഞ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.,രാജ്യത്തിന്റെ നേട്ടത്തിൽ രാഷ്ട്രീയം കലർത്തുന്നത് ബാലിശമെന്നും രാഷ്ട്രം ലോകത്തിന്റെ അഭിമാനമാകുന്ന സാഹചര്യത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നത് ഒരു മുഖ്യമന്ത്രി എന്ന നിലയിൽ മമ്തയ്ക്കും ഭൂഷണമല്ലെന്നും, ശത്രുക്കൾ പോലും ഭാരതത്തെ നോക്കി അഭിമാനം കൊള്ളുമ്പോൾ മമത ബാനർജി എന്തിനാണ് അസൂയപ്പെടുന്നതെന്നാണ് ബി ജെ പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ഇതിനെതിരെ പ്രതികരിച്ചത്.അനവസരത്തിലുള്ള മമതാബാനർജിയുടെ പ്രസ്താവനയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ് ..കക്ഷി രാഷ്ട്രീയമെന്യേ യുവസമൂഹം മമ്‌തയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്