മോശം ഭക്ഷണം നൽകിയും ,അമിത വില ഈടാക്കിയും കച്ചവടം നടത്തുന്ന ഹോട്ടലുകൾക്കെതിരെ ഇതാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന നടപടി വരുന്നു.അതുകൊണ്ട് ഇനി മുതൽ മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകാരോട് വഴക്കിടേണ്ട ആവശ്യവുമില്ല. 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരം പറഞ്ഞാൽ മാത്രം മതി.ഭക്ഷ്യ സുരക്ഷക്കായി സർക്കാർ അനവധി നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും മോശം ഭക്ഷണമാണ് വിളമ്പുന്നതെന്നത് നഗ്ന സത്യമാണ്.ജനങ്ങൾ പ്രതികരിക്കാതെയും മിണ്ടാതെയും വിഷഭക്ഷണത്തിനു പണവും നൽകി പോകുന്നത് കൊണ്ടാണ് ഇക്കൂട്ടർ വീണ്ടും വീണ്ടും കൊള്ളയടി നടത്തുന്നത്. അത് നഗരമായാലും,നാട്ടിൻപുറമായാലും…അതുകൊണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രചോദനമായി ജനങളുടെ സമ്പൂർണ്ണ സഹകരണവും ഉണ്ടാകേണ്ടിയിരിക്കുന്നു. വിളിക്കേണ്ട നമ്പർ..18004251125