സ്വിറ്റ്സര്‍ലാന്‍ഡ്: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യയും സ്വിറ്റ്സര്‍ലാന്‍ഡും തമ്മില്‍ മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു. കാലാവസ്ഥ വ്യതിയാനം, ശാസ്ത്ര സാങ്കേതിക വിദ്യ, ജനങ്ങളുമായുളള ബന്ധം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദും സ്വിസ് പ്രതിനിധി ഉലൈ മുററും കരാറുകളില്‍ ഒപ്പുവച്ചത്.പ്രതിനിധി സമ്മേളനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാങ്കേതിക ബന്ധം ശക്തിപ്പെടുത്തുമെന്നും കോവിന്ദും, ഉലൈ മുററും വ്യക്തമാക്കി. ഭീകരത മനുഷ്യരാശിക്ക് വെല്ലുവിളിയാണെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചു. അതേ സമയം, പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് രാഷ്ട്രപതി കോവിന്ദ് പ്രതിനിധി സമ്മേളനത്തില്‍ സൂചിപ്പിച്ചു.ത്രിരാഷ്ട സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി കോവിന്ദ് സ്വിറ്റസര്‍ലാന്‍ഡില്‍ എത്തിയത്. ഐസ് ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നി രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്.