മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് ആക്രമണ ഭീഷണി:

മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് ആക്രമണ ഭീഷണി:

ചെന്നൈ: രാജ്യത്തെ ക്ഷേത്രങ്ങളിലും റെയില്‍വെസ്റ്റേഷനുകളിലും ഭീകരാക്രമണം നടത്തുമെന്ന ജെയ്ഷെമുഹമ്മദ് ഭീഷണിക്ക് പിന്നാലെ മദ്രാസ് ഹൈക്കോടതിയിലും ഭീകരാക്രമണ ഭീഷണി. മദ്രാസ് ഹൈക്കോടതിയില്‍ ബോംബാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ലഭിച്ചു. ഈ മാസം 30 ന് കോടതിയ്ക്കകത്തും പരിസരങ്ങളിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്.

ഖാലിസ്ഥാന്‍ ഭീകരവാദിയായ ഹര്‍ദര്‍ശന്‍ സിംഗ് നാഗ്പാലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. താനും മകനും ചേര്‍ന്ന് ബോംബ് ആക്രമണം നടത്തുമെന്നാണ് ഇയാള്‍ കത്തില്‍ പറയുന്നത്. ഡല്‍ഹിയില്‍ നിന്നാണ് കത്ത് വന്നിരിക്കുന്നതെന്നും അധികൃര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ ദിവസവും രാജ്യത്തെ വിവിധയിടങ്ങളിലെ അമ്പലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഭീകരാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ഒക്ടോബര്‍ എട്ടിനു മുമ്പ് സ്ഫോടനം നടത്തുമെന്നാണ് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീഷണി കത്തില്‍ പറഞ്ഞിരിക്കുന്നത്. ഹരിയാനയിലെ റോത്തക്ക് പോലീസ് സ്റ്റേഷനിലാണ് ജെയ്ഷെ മുഹമ്മദിന്റെ പേരിലുള്ള കത്ത് ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയിലും ബോംബ് ആക്രമണ ഭീഷണിമുഴക്കികൊണ്ടുള്ള കത്ത് ലഭിച്ചത്courtesy..janam