ന്യൂയോർക്ക് ; ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം പങ്കിട്ട് ഇന്ത്യ. ആഗോളതലത്തിൽ സാമ്പത്തിക രംഗം മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് ഐഎംഎഫ് ഇക്കാര്യം പുറത്ത് വിട്ടത് .ആഗോളതലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നതിന്റെ തെളിവാണിത് . ഈ വർഷം ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൂന്നു ശതമാനമാണ്. അടുത്ത വർഷം ഇത് 3.4 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
വ്യാപാര – രാഷ്ട്രീയ സംഘർഷങ്ങളും , ബ്രെക്സിറ്റ് വിഷയങ്ങളുമാണ് ആഗോളതലത്തിൽ മാന്ദ്യമുണ്ടാക്കിയിരിക്കുന്നത് . 2018-ലെ ഇന്ത്യയുടെ യഥാർഥ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. 2020-ല്‍ വളര്‍ച്ചാ നിരക്ക് 7.0 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് .ഓട്ടമൊബീൽ, റിയൽ എസ്റ്റേറ്റ് മേഖലകളിലെ പ്രതിസന്ധികളും ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ വളർച്ചാ നിരക്ക് 2019ൽ 7.3 ശതമാനമാകുമെന്ന് ഏപ്രിലിൽ ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. വളർച്ചാ നിരക്കിൽ 0.3 ശതമാനം ഇടിവാണ് ഉണ്ടായത് . അതേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ ചൈനയുടെ സാമ്പത്തിക വളർച്ച 5.8 ശതമാനമായി കുറയുമെന്നും ഐ എം എഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു.(courtesy…Janam)