മുംബൈ: മഹാരാഷ്ട്രയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ സിറ്റിയിലാണ് സംഭവം.അനധികൃതമായി നിര്‍മ്മിച്ച നിത്യാനന്ദ ധാം എന്ന കെട്ടിടമാണ് തകര്‍ന്നു വീണിരിക്കുന്നത്. നിലവില്‍ നാട്ടുകാരും വിരാര്‍ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.