അപൂര്‍വ്വ സൂര്യഗ്രഹണ പ്രതിഭാസത്തിന് സാക്ഷിയാകാന്‍ ഒരുങ്ങി കേരളം; സൂര്യഗ്രഹണം ലോകത്ത് വ്യക്തമായി കാണുന്നത് കല്‍പ്പറ്റയില്‍:

അപൂര്‍വ്വ സൂര്യഗ്രഹണ പ്രതിഭാസത്തിന് സാക്ഷിയാകാന്‍ ഒരുങ്ങി കേരളം; സൂര്യഗ്രഹണം ലോകത്ത് വ്യക്തമായി കാണുന്നത് കല്‍പ്പറ്റയില്‍:

കല്‍പ്പറ്റ: ഡിസംബര്‍ 26ന് നടക്കുന്ന സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് വയനാട്ടിലെ കല്‍പ്പറ്റയില്‍. കൂടാതെ കേരളത്തില്‍ കാസർഗോഡ് ജില്ലയിലും സൂര്യഗ്രഹണം കാണാന്‍ സാധിക്കുമെന്ന് ഇന്‍ര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റ് വ്യക്തമാക്കി.സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തു ചേരുന്ന കറുത്ത വാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക.

ഡിസംബര്‍ 26 ന് നടക്കുന്ന ഈ പ്രതിഭാസത്തെ പഠന വിധേയമാക്കാന്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ ഗ്രഹണ ദിവസം കേരളത്തിലെത്തുമെന്നാണ് സൂചന. 93 ശതമാനത്തോളം വ്യക്തതയില്‍ കേരളത്തില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.ഉയര്‍ന്ന പ്രദേശവും അന്തരീക്ഷ മലിനീകരണം താരതമ്യേന കുറഞ്ഞ പ്രദേശവും ആയതിനാലാണ് കല്‍പ്പറ്റ പ്രദേശം ഗ്രഹണത്തിന് അനുകൂലമായത് എന്നാണ് വിലയിരുത്തല്‍. സൂര്യഗ്രഹണം നടക്കുന്നത് സൂര്യനും ചന്ദ്രനും നേര്‍ രേഖയില്‍ വരുമ്പോഴാണ്. എക്ലിപ്റ്റിക് പാത്ത് എന്നറിയപ്പെടുന്ന ആ പാതയുടെ പീക്ക് പോയിന്റ് കല്‍പ്പറ്റയ്ക്ക് മുകളിലാണ് സംഭവിക്കുന്നത് എന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.26 ന് വൈകുന്നേരം നാലു മണിയോടെ ഏകദേശം മൂന്ന് മിനിട്ടാണ് ഗ്രഹണം കാണാന്‍ സാധിക്കുന്നത്.രാവിലെ 8.05ന് ആരംഭിക്കുന്ന ഗ്രഹണം11.07 വരെ നീണ്ടു നില്‍ക്കും