ബംഗളൂരുവില്‍ റെയ്ഡ്; വിസയില്ലാതെ നഗരത്തില്‍ താമസിച്ച 30 ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍

ബംഗളൂരുവില്‍ റെയ്ഡ്; വിസയില്ലാതെ നഗരത്തില്‍ താമസിച്ച 30 ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ പരിശോധനയില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍. വിസയില്ലാതെ നഗരത്തില്‍ കഴിയുകയായിരുന്ന 30 പേരെയാണ് സിസിബി പിടികൂടിയത്.പിടിയിലായവര്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ തിരികെ അയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സിറ്റി ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 21ന് വ്യാജ പാസ്‌പോര്‍ട്ടുമായി ബംഗ്ലാദേശ് സ്വദേശി പിടിയിലായിരുന്നു. യുകെയിലെക്ക് പോകാനായി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കാര്‍ത്തിക് സര്‍ക്കാര്‍ എന്നയാള്‍ അറസ്റ്റിലായത്.