ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ മാതൃകാപരമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കുകഎന്നാ ലക്ഷ്യമിട്ട്. സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയെ പ്രശംസിച്ച് ബോക്‌സിംഗ് താരം മേരി കോം. സ്ത്രീ ശാക്തീകരണത്തിനായി മുന്‍കയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിയിക്കുന്നു. ഇത്തരം അംഗീകാരങ്ങള്‍ കഠിനാധ്വാനത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനമേകാന്‍ തങ്ങള്‍ക്ക് പ്രചോദനമേകുന്നുവെന്നും മേരി കോം ട്വീറ്റ് ചെയ്തു.
ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും, സൈന നെഹ്‌വാളും പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്യാന്‍ ഈ അംഗീകാരം തങ്ങള്‍ക്ക് പ്രചോദനമേകുന്നു. സ്ത്രീ ശാക്തീകരണത്തിനു തുടക്കം കുറിച്ച നരേന്ദ്രമോദിയ്ക്ക് നന്ദിയറിയിക്കുന്നുവെന്നു സിന്ധുവും, സൈന നെഹ്‌വാളും ട്വിറ്ററില്‍ കുറിച്ചു.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഭാരത് കി ലക്ഷ്മി പദ്ധതി. പദ്ധതിയുടെ അംബാസിഡര്‍മാരായി പിവി സിന്ധുവിനെയും ബോളിവുഡ് നടി ദീപിക പദുകോണിനേയും കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.