വാളയാര്‍ കേസ് ; സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍;

വാളയാര്‍ കേസ് ; സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍;

പാലക്കാട്: വാളയാര്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കേസ് നടത്താന്‍ എല്ലാ നിയമ സഹായവും നല്‍കുമെന്നും കമ്മീഷന്‍ അംഗം യശ്വന്ത് ജയിന്‍ പറഞ്ഞു. അതേസമയം കമ്മീഷന്‍ എത്തിയ സമയത്ത് കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരേക്ക് കൊണ്ടു പോയതില്‍ ദുരൂഹതയുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയെടുക്കാന്‍ ആണ് ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം പാലക്കാട് എത്തിയത്. കളക്ടറെയും എസ്പിയെയും ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശന വിവരം നേരെത്തെ അറിയിച്ചിരുന്നെങ്കിലും ഇരുവരും കമ്മീഷന് മുന്‍പില്‍ ഹാജരായില്ലെന്നു മാത്രമല്ല കമ്മീഷന്‍ വരുന്ന ദിനം തന്നെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ചിലര്‍ തിരുവനന്തപുരേത്തേക്ക് കൊണ്ട് പോയി. ഇതില്‍ ദുരൂഹതയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.picture coutesy …Times now: