കോഴിക്കോട്: യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് പോലീസ് സൂപ്രണ്ട്. രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.ജയിലില്‍ പ്രതികള്‍ സുരക്ഷിതരല്ലെന്നും ഇവരെ മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇതിനായി ഡിജിപിക്ക് ഉടന്‍ അപേക്ഷ നല്‍കും. പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയാനിരിക്കെയാണ് പോലീസിന്റെ പുതിയ നീക്കം.
സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനും യുഎപിഎ ചുമത്തുന്നതിനുമുള്ള ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നാണ് പോലീസ് നിലപാട്. എന്നാല്‍ യുഎപിഎ ഒഴിവാക്കാന്‍ പോലിസിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ലഘുലേഖകള്‍ കൈവശം വച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്താന്‍ സാധിക്കില്ലെന്ന യുഎപിഎ സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ്. പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയില്‍ പ്രോസിക്യൂഷന് എതിര്‍ത്തില്ല. ഇതും പാര്‍ട്ടി ഇടപെടല്‍ വ്യക്തമാക്കുന്നു.courtesy ..Janam :