തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ വീണ്ടും എസ്എഫ്ഐ-കെ എസ്യു സംഘര്‍ഷം. ക്യാമ്പയിന് നടത്തിയതിന്റെ പേരില്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് ജിത്തുവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റംചെയ്തു. ‘ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ലോ കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ ഏകപക്ഷീയമായി കെഎസ്യു പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തിരുന്നു. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയോ തുടര്‍ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെതിരെ ക്യാംപെയ്നുമായി രംഗത്ത് വന്നത്. തുടര്‍ന്ന് ക്യാംപെയിന് നടത്തിയതിന്റെ പേരില്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നും കെഎസ്യു പ്രവര്‍ത്തകര്‍ പറയുന്നു.
സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ആക്ഷേപം. സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പോലീസിനും പ്രിന്‍സിപ്പാളിനും പരാതി നല്കി.