കോഴിക്കോട് പന്തീരാങ്കാവിൽ യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത താഹ ,കുഞ്ഞല്ല ..മാവോവാദി കേഡറാണെന്നത് പോലീസും സർക്കാരും സ്ഥിരീകരിച്ചിരിക്കുന്നു. നിലംപൂരിൽ കഴിഞ വര്‍ഷമുണ്ടായ മാവോയിസ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുക്കു ദേവരാജന്റെ മരണ ശേഷം അയാളുടെ മാവോ ആശയങ്ങളിൽ ആകൃഷ്ടനായ താഹ മാവോവാദികളുടെ സഹകരിച്ചുള്ള പ്രവർത്തനമാണ് നടത്തിയിരുന്നത്.സി പി എം ലെ താഹയുടെ സ്ഥാനം മാവോ വാദി പ്രവർത്തനങ്ങൾക്കുള്ള പുകമറയായിട്ടായിരുന്നു കൊണ്ടുനടന്നിരുന്നത് എന്നാണ് പോലീസ് ഭാഷ്യം. എന്തായാലും താഹ പാവമല്ല.. മാവോവാദി കേഡർ ആണെന്നുള്ള സ്ഥിരീകരണമാണ് പോലീസ് ഭാഗത്ത് നിന്ന് ഇപ്പോഴുണ്ടായിട്ടുള്ളത്. എന്നാൽ സി പി എം താഹയോട് ഒളിഞ്ഞും തെളിഞ്ഞും അനുകൂല നിലപാട് എടുക്കുന്നതെന്തിനെന്ന ചോദ്യവും പൊതു സമൂഹം ഇപ്പോൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.