മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എൻസിപി നേതാക്കൾ രാജ്ഭവനിൽ എത്തി. ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് നൽകാത്തതിനാൽ ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാനായില്ല. 48 മണിക്കൂർ സമയം കൂടി നീട്ടി നൽകണമെന്ന് അപേക്ഷിച്ചിട്ടും ഗവർണ്ണർ അത് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് എൻസിപിയെ ഗവർണ്ണർ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ക്ഷണിക്കുകയായിരുന്നു.
കോണ്‍ഗ്രസുമായുള്ള നാളത്തെ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ എന്‍.സി.പി അവസാന തീരുമാനം എടുക്കുക എന്ന് ഗവർണറെ നേതാക്കൾ അറിയിച്ചു. കോണ്‍ഗ്രസുമായി നാളെ ചര്‍ച്ചയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് മാദ്ധ്യമങ്ങളെ അറിയിച്ചു.. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ഇല്ലാത്ത സാഹചര്യത്തില്‍ ആദ്യം ബിജെപിയെ ആണു ഗവര്‍ണര്‍ ക്ഷണിച്ചത്.സര്‍ക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണു ശിവസേനയെ ക്ഷണിച്ചത്. ഇതിന് ശേഷമാണ് എൻസിപിയെ ക്ഷണിച്ചത്. മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിക്ക് 54 എം.എല്‍.എമാരാണുള്ളത്. എന്‍.സി.പിക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും.എന്നാൽ അനിശ്ച്ചിതത്വത്തിൽ തന്നെയാണ് മഹാരാഷ്ട്രയിപ്പോഴും.