ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിപ്രഖ്യാപനത്തിന് ശേഷം രാജ്യം ഏറെ കാത്തിരിക്കുന്ന മറ്റൊരു കേസില്‍ സുപ്രീംകോടതി നാളെ ബുധനാഴ്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കുക. ……
വിധി പ്രസ്താവിക്കുന്ന ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എന്‍.വി.രമണ, ഡി.വൈ. ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുമുണ്ട് .നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പ്രഖ്യാപിക്കുക. ഇതോടൊപ്പം ബാങ്കിങ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച്ച പ്രഖ്യാപനം നടത്തും.