പാലത്തിന്റെ കരാറെടുത്തിരുന്ന കമ്പനി ആര്‍ഡിഎസിന്റെയും സ്ട്രക്ചറല്‍ എഞ്ചിനീയേഴ്സിന്റെയും ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ഭാര പരിശോധന നടത്തിയതിനുശേഷം പാലം പൊളിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു. എന്നാല്‍ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഭാര പരിശോധന നടത്താനാകില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഹര്‍ജി വിധി പറയാന്‍ മാറ്റി വെച്ചു.
അതേസമയം പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ നിന്നും അനുമതി കാത്തിരിക്കുകയാണ് വിജിലന്‍സ്. കേസില്‍ നാളിതുവരെയായി സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരം ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആഭ്യന്തര വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം ആകാന്‍ ആയിട്ടും സര്‍ക്കാര്‍ കേസ് അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല.
ഇടതും വലതും തമ്മിലുള്ള ഈ ഒളിച്ചു കളി എന്നവസാനിക്കുമോ അന്നേ കേരളം രക്ഷപ്പെടുകയുള്ളു എന്നാർക്കാണറിയാത്തത്…..