തൃശൂര്‍ ; നെയ് വിളക്ക് പൂജയുടെ പേരിൽ ആയിരം രൂപ വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമ്പന്നർക്ക് പ്രത്യേക ദര്‍ശനം അനുവദിക്കുന്നതിനെതിരെ നല്കിയ പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.30 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹൻദാസ് നിർദേശം നൽകിയത് . ഇക്കഴിഞ്ഞ ഏപ്രിലിൽ അഡ്മിനിസ്ട്രേറ്ററിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ റിപ്പോർട്ട് നൽകാൻ ദേവസ്വം തയ്യാറായില്ല . പകരം സമയം ആവശ്യപെടുകയായിരുന്നു.
തുടർന്നാണ് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത് . ദേവസ്വത്തിന്റെ തീരുമാനം വിവേചനപരമാണെന്നും ,നീതി നിഷേധമാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വി ദേവദാസാണ് പരാതി നൽകിയത് .നൂറ് കണക്കിനാളുകൾ ദർശനത്തിനായി ക്യൂ നിൽക്കുമ്പോഴാണ് ഇത്തരത്തിൽ പണം വാങ്ങി സമ്പന്നർക്ക് ദേവസ്വം ബോർഡ് ദർശനമൊരുക്കുന്നതെന്നും കമ്മീഷൻ വിമർശിച്ചു .