അമ്മയുടെ കാൽ തൊട്ടു വണങ്ങി ഭാരതീയ സംസ്കാരത്തിന്റെ ഉദാത്ത മാതൃകയായി ചീഫ് ജസ്റ്റിസ്..ബോബ്ഡെ.സത്യ പ്രതിജ്ഞാ ചടങ്ങിന് ശേഷം ബോബ്ഡെ 92 വയസുള്ള അമ്മയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ വിശിഷ്ട സദസ്സ് വികാരനിർഭരമായ മുഹൂർത്തത്തിൽ കരഘോഷങ്ങളാൽ ആശീർവദിച്ചതും പ്രത്യേകതയായി.
ന്യൂഡൽഹി.നവംബർ 18 :പ്രധാന മന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ ,നിയമമന്ത്രി രവി ശങ്കർ പ്രസാദ് എന്നിവർ പങ്കെടുത്ത വിശിഷ്ട ചടങ്ങിൽ ഇന്ത്യയുടെ 47 മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു.രാവിലെ ഒൻപത് മുപ്പതിന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാ നാഥ് കോവിന്ദ് സത്യ വാചകം ചൊല്ലിക്കൊടുത്തു 2013 ലാണ് ബോബ്ഡെ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്.
അമ്മയുടെ കാൽ തൊട്ടു വണങ്ങി ഭാരതീയ സംസ്കാരത്തിന്റെ ഉദാത്ത മാതൃകയായി ചീഫ് ജസ്റ്റിസ്..ബോബ്ഡെ.സത്യ പ്രതിജ്ഞാ ചടങ്ങിന് ശേഷം ബോബ്ഡെ 92 വയസുള്ള അമ്മയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ വിശിഷ്ട സദസ്സ് വികാരനിർഭരമായ മുഹൂർത്തത്തിൽ കരഘോഷങ്ങളാൽ ആശീർവദിച്ചതും പ്രത്യേകതയായി
തുടർന്ന് ആദ്യദിവസ കേസുകൾ പരിഗണിക്കാൻ സുപ്രീം കോടതിയിലേക്ക്….
നിരവധി പ്രധാന ചരിത്ര വിധികൾ പ്രസ്താവിച്ച ,40 വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ഇന്നലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗോഗോയ് വിരമിച്ചത്. പുതിയ ചീഫ് ജസ്റ്റിസിന് എല്ലാ വിധ ആശംസകളും …