തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പില്‍ നിലവില്‍ സേവനമനുഷ്ഠിച്ചുവരുന്നതിൽ കൊടും ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റ നിയമോപദേശം തേടി. അന്വേഷണത്തില്‍ കണ്ടെത്തിയ രേഖകള്‍ പ്രകാരം 60 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് കണ്ടെത്തല്‍.സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ പോലീസ് സേനയില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി എന്ന് കണ്ടെത്തിയാല്‍ സര്‍വ്വീസില്‍ നിന്ന നീക്കാമെന്ന വ്യവസ്ഥയാണ് ബഹ്‌റക്ക് പിന്‍ബലമായിട്ടുള്ളത്. എന്നാല്‍ ഇരുമുന്നണികള്‍ക്കും രാഷ്ട്രീയ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ ഇവരൊക്കെയാണെന്നതാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നതിന്റെ കാരണമെന്ന് പോലീസിനകത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.