ബീഹാര്‍: എംഎല്‍എയുടെ വീട്ടില്‍ നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു. ബീഹാറില്‍ ആണ് സംഭവം. സ്വതന്ത്ര എം.എല്‍.എ ആനന്ദ് സിങിന്റെ പട്നയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ് പോലീസ് തോക്ക് കണ്ടെത്തിയത്. നേരത്തെ ഗുണ്ടാ തലവനായിരുന്ന എം.എല്‍.എ ആനന്ദ് സിങ് മൊകാമ മണ്ഡല് നിന്നുള്ള എം.എല്‍.എയാണ്.സ്വതന്ത്ര എം.എല്‍.എ ആനന്ദ് സിങിന്റെ വീട് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തുറന്ന് പരിശോധിച്ചതെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.courtesy..eastcoastdaily