കോട്ടയം :നെതര്‍ലാന്‍ഡിലെ നഴ്സിംഗ് ജോലിക്ക് കേരളത്തിൽനിന്നുള്ള നഴ്സുകളെ നിയമിക്കുമെന്ന്, മുഖ്യമന്ത്രി മുൻപ് നടത്തിയ പ്രഖ്യാപനമാണ് വെറുതെയായിരിക്കുന്നത് .നെതര്‍ലാന്‍ഡ് ഭരണകൂടമാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഇപ്പോൾ നടത്തിയിരിക്കുന്നത്. മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ നേഴ്സുമാരെ നെതര്‍ലാന്‍ഡില്‍ ജോലിക്ക് ആവശ്യം ഉണ്ടെന്നും നോര്‍ക്ക റൂട്സ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും നിയമനം നടത്തുമെന്നുമാണ് അറിയിച്ചത്.
അടുത്തിടെ പി.സി. ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അതേസമയം ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .കേരളത്തിലെ നഴ്സുമാർക്ക് ഡച്ചുഭാഷയിൽ അവഗാഹമില്ലാത്തതും,ഇത് പരിശീലിപ്പിക്കാനൊരു സ്ഥാപനംപോലുമില്ലാത്തതും കേരളത്തിന്റെ ന്യൂനതയായി നെതർലാന്റ് അംബാസഡർ വ്യക്തമാക്കിയിരുന്നു..ഇക്കാര്യം ചീഫ് സെക്രട്ടറിക്കും അറിവുള്ളതാണ്.എന്നാൽ സർക്കാർ ഇത് രഹസ്യമായി വയ്ക്കുകയായിരുന്നു എന്നാണറിവ്.നേഴ്സിങ് നിയമന കാര്യം സർക്കാരിന്റെ നേട്ടമെന്ന് കാണിച്ച് cpm സൈബർ വിഭാഗം നടത്തിയ പരസ്യ പ്രചാരണങ്ങളെല്ലാം ഇതോടെ വൃഥാവിലായി.