ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയിൽ എസ്പിജി നിയമ ഭേദഗതി രാജ്യസഭ പാസാക്കി. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. നേരത്തെ ബില്‍ ലോക്സഭയും പാസാക്കിയിരുന്നു..നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമ ഭേദഗതിയില്‍ തൃപ്തരാകാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
എസ്പിജി നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണിത്. ഇതിന് മുമ്പ് നടന്ന നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയാകണം.ഇതിന് ശേഷമാണ് നിയമ ഭേദഗതി സഭ പാസാക്കിയത്. പിന്നാലെ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചു.