170 കോടിയുടെ കള്ളപ്പണ ഹവാലാ ഇടപാടിൽ കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്:

170 കോടിയുടെ കള്ളപ്പണ  ഹവാലാ ഇടപാടിൽ  കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്:

Congress gets I-T show cause notice over alleged Rs 170 cr black money inflow .During a recent raid, Income Tax Department sleuths found that a Hyderabad-based infrastructure firm had sent Rs 170 crore to the Congress through hawala channels.(india today reports)

 

ന്യൂഡല്‍ഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട് ഹൈദരബാദ് കമ്പനിയില്‍ നിന്ന് കണക്കില്‍ പെടാത്ത 170 കോടി രൂപ കോൺഗ്രസ് പാര്‍ട്ടി ഫണ്ടിലേക്കെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിനാണ് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന സ്ഥാപനം കോണ്‍ഗ്രസിന് ഹവാല ഇടപാടിലൂടെ പണം നല്‍കിയതായി അടുത്തിടെ നടന്ന റെയ്ഡില്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതാണ് ഈ തുകയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ തുകയാണ് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് കമ്പനി തട്ടിയെടുത്തത്. കമ്പനിയില്‍ നിന്നും ഹവാല ഇടപാടിലൂടെ കോണ്‍ഗ്രസിന് പണം ലഭിച്ചെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് നവംബര്‍ നാലിന് ഹാജരാകണമെന്ന് കാട്ടി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ ഹാജരായിരുന്നില്ല.