PROUD MOMENT: Sub Lt Shivangi Becomes First Woman Pilot To Join Naval Operations….
കൊച്ചി : എം ടെക് പഠനം ഉപേക്ഷിച്ച് നാവിക സേനയിൽ വനിതാ പൈലറ്റായി ചുമതലയേറ്റ ശിവാംഗി ബിഹാർ മുസാഫർപൂർ സ്വദേശിനിയാണ്.അച്ഛൻ ഇന്ത്യൻ നേവിയിലെ മുതിർന്ന ഓഫീസറും ‘അമ്മ നേവൽ സ്കൂൾ അധ്യാപികയുമാണ് .
ഡിസംബർ നാലിന് നാവിക ദിനം ആചരിക്കാനിരിക്കെ ,ഇന്നലെ കൊച്ചിൻ നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് ശിവാംഗി ചുമതലയേറ്റത്.നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ശിവാംഗി, ഇത് ജീവിതത്തിലെ സ്വപ്ന മുഹൂർത്തം കൂടിയാണെന്നും പറയുകയുണ്ടായി.