ഹൈദരാബാദില്‍ ബലാത്സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയ വി.ടി ബല്‍റാം ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സന്ദീപ് ജി വാര്യര്‍.
ഇന്ദിരാഗാന്ധിയുടെ കീഴടങ്ങിയ ഘാതകരെ വെടിവെച്ചുകൊന്ന, ബട്ല ഹൗസിൽ എൻകൗണ്ടർ നടത്തി അവസാനം അതിനെ തള്ളി പറഞ്ഞ, നക്സൽ വർഗീസിനെ പോയിൻറ് ബ്ലാങ്കിൽ വെടിവെച്ചുകൊന്ന കോൺഗ്രസിൽ തന്നെയല്ലേ ബൽറാമും ബിന്ദു കൃഷ്ണയും ഇപ്പോഴുമുള്ളത് എന്ന് ചോദിച്ച സന്ദീപ് ഇവര്‍ക്ക് അന്യായ തൊലിക്കട്ടി തന്നെയെന്നും പരിഹസിച്ചു.
ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന നരാധമന്മാരെ എൻകൗണ്ടർ നടത്തി പോലീസ് വധിച്ചിട്ടുണ്ടെങ്കിൽ വീട്ടിൽ അമ്മ പെങ്ങന്മാർ ഉള്ള ഒരാളും അതിൽ തെറ്റൊന്നും കാണില്ല . സംസ്ഥാന ഡി.ജ.പി ലോക്നാഥ് ബഹറ തെലങ്കാന ഡിജിപി കുളിച്ച കുളത്തിൽ ഒന്നിറങ്ങി മുങ്ങി കുളിക്കണമെന്നും അങ്ങനെയെങ്കിലും ഉളുപ്പ് എന്ന വികാരം ഒരല്പം നിങ്ങൾക്ക് കിട്ടട്ടെയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂര്‍ണരൂപം……
ഇന്ദിരാഗാന്ധിയുടെ കീഴടങ്ങിയ ഘാതകരെ വെടിവെച്ചുകൊന്ന, ബട്ല ഹൗസിൽ എൻകൗണ്ടർ നടത്തി അവസാനം അതിനെ തള്ളി പറഞ്ഞ, നക്സൽ വർഗീസിനെ പോയിൻറ് ബ്ലാങ്കിൽ വെടിവെച്ചുകൊന്ന കോൺഗ്രസിൽ തന്നെയല്ലേ ബൽറാമും ബിന്ദു കൃഷ്ണയും ഇപ്പോഴുമുള്ളത്? അന്യായ തൊലിക്കട്ടി തന്നെ .
നിങ്ങളുടെ പാർട്ടി രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ എണ്ണം എത്രയാണ്? ഇവിടെ ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന നരാധമന്മാരെ എൻകൗണ്ടർ നടത്തി പോലീസ് വധിച്ചിട്ടുണ്ടെങ്കിൽ വീട്ടിൽ അമ്മ പെങ്ങന്മാർ ഉള്ള ഒരാളും അതിൽ തെറ്റൊന്നും കാണില്ല . ഞാൻ ഇക്കാര്യത്തിൽ പോലീസ് പറയുന്നത് മുഖവിലക്കെടുക്കുന്നു. അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തെലുങ്കാന പോലീസ് വെടിവെച്ചു കൊന്നു. അത്രയേ ഉള്ളൂ.
കേരള ഡിജിപിയോട് പറയാനുള്ളത്, തെലങ്കാന ഡിജിപി കുളിച്ച കുളത്തിൽ ഒന്നിറങ്ങി മുങ്ങി കുളിക്കണം. അങ്ങനെയെങ്കിലും ഉളുപ്പ് എന്ന വികാരം ഒരല്പം നിങ്ങൾക്ക് കിട്ടട്ടെ. വാളയാറിൽ പട്ടികജാതി പെൺകുട്ടികളെ കെട്ടിത്തൂക്കി കൊന്ന പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി നിങ്ങൾ കാണിച്ച ഉത്സാഹം ഉണ്ടല്ലോ… കേരളമത് മറന്നിട്ടില്ല.courtesy ..eastcoast