പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്താകമാനം കലാപങ്ങൾ നടക്കുന്നതിനു പിന്നിൽസിമിയും പോപ്പുലർ ഫ്രണ്ടുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൂടാതെ ചില രാഷ്ട്രീയ പാർട്ടികളും ആ പാർട്ടികൾക്കുള്ളിലെ പോപ്പുലർ ഫ്രന്റ് , സിമി എന്നീ സഘടനകളുടെ സ്ലീപ്പർ സെല്ലുകളുമാണ് ഈ കലാപങ്ങളഴിച്ച് വിടുന്നതെന്നും , രാജ്യത്തെ നിയമ വാഴ്ച്ച തകർക്കുകയാണവരുടെ ലക്ഷ്യമെന്നുമാണ് റിപ്പോർട്ട്.എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഏതെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
കലാപം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം ഇവർ കൊണ്ട് പിടിച്ച് നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനെതിരെ പ്രവർത്തിക്കുന്ന ഇക്കൂട്ടർക്കെതിരെ അതിശക്തമായ നടപടികളും പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും.നിർദേശം നൽകിയിട്ടുണ്ട്.പല നിരോധിത സംഘടനകളും വിവിധ രാഷ്ട്രീയ പാര്ടികള്ക്കുള്ളിൽ കയറിക്കൂടി സ്ലീപ്പർ സെല്ലുകളായി പ്രവൃത്തിക്കുന്നുണ്ടെന്ന റിപ്പോർട്ട് മുൻപും ഇന്റലിജിൻസ് നൽകിയിട്ടുണ്ട് .