പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാടില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എംഎല്‍എ പാര്‍ട്ടി വിടുന്നു. ടിഎംസി എംഎല്‍എ അഭിഷേക് ബാനര്‍ജിയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തുന്നത്. സിഎഎയെ പിന്തുണച്ചുള്ള ബിജെപി പരിപാടിയില്‍ അഭിഷേഖ് പങ്കെടുത്തിരുന്നു.
ടിഎംസി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് ബിജെപി എംപി സൗമിത്ര ഖാന് വ്യക്തമാക്കി. അഭിഷേക് ബാനര്‍ജി സിഎഎയെ പിന്തുണച്ച് പാര്‍ട്ടി വിടാന്‍ ശ്രമിക്കുകയാണെന്നും , വേറെ ചിലരും ഉടന്‍ ബിജെപിയില്‍ ചേരുമെന്നും അക്കൂട്ടത്തില്‍ സ്വാധീനമുള്ള ഒരു മന്ത്രിയുമുണ്ടാകുമെന്നും ആണ് പുറത്ത് വരുന്ന വാർത്താ റിപ്പോർട്ടുകൾ .