ഓഖി ദുരന്തത്തിനു രണ്ട് വയസ്സ്; സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി കാത്ത് ദുരന്ത ബാധിതര്‍:

ഓഖി ദുരന്തത്തിനു രണ്ട് വയസ്സ്; സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി കാത്ത് ദുരന്ത ബാധിതര്‍:

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ നിന്നും പത്താം ക്ലാസ് പാസായ 13 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ ലത്തീന്‍ സഭയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് പറഞ്ഞ് മുഖം തിരിച്ച് സർക്കാർ.

143 പേരുടെ ജീവൻ കവർന്നെടുത്ത ഓഖി ദുരന്തത്തിൽ തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നു മാത്രം മരണപ്പെട്ടത് 35 പേരാണ്. ഇവരില്‍ പത്തു പേരുടെ ആശ്രിതര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. മറ്റുള്ളവര്‍ ഇന്നും കാത്തിരിപ്പിലാണ്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി കിട്ടാത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ലത്തീന്‍ സഭയെ പഴിചാരി ഫിഷറീസ് മന്ത്രി ഒഴിഞ്ഞുമാറുന്നത്.