ഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെ ‘ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്’ എന്ന് വിശേഷിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അടുത്തിടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ഭാരത് രത്നയ്ക്ക് സവര്‍ക്കറുടെ പേര് ബിജെപി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഏറെ വിവാദമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഈ കത്ത് ട്വീറ്റ് ചെയ്തിരുന്നു.
1980 മെയ് 20ന് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക് സെക്രട്ടറി പണ്ഡിറ്റ് ബഖ്ലെയെ അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധി എഴുതിയ കത്താണ് പ്രചരിക്കുന്നത്. ‘1980 മെയ് 9 ലെ നിങ്ങളുടെ കത്ത് എനിക്ക് ലഭിച്ചു. വീര്‍ സവര്‍ക്കറുടെ ധീരമായ ധിക്കാരത്തിന് നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ വാര്‍ഷികങ്ങളില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. ഇന്ത്യയുടെ ശ്രദ്ധേയനായ ഈ മകന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികള്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.- ഇതായിരുന്നു ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ .
എന്നാല്‍ രാജ്യത്തെ പരമോന്നത പുരസ്കാരം സവര്‍ക്കറിന് നല്‍കണമെന്ന് ബിജെപിയുടെ നിര്‍ദേശത്തിന് പ്രതിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തി. സവര്‍ക്കറെ അപമാനിക്കുന്ന പ്രസ്താവനയുമായി ഈയിടെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 26 വര്‍ഷം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് 26 വര്‍ഷം ജയിലില്‍ കിടന്ന സവര്‍ക്കറെ അപമാനിക്കുന്ന പ്രസ്താവനയുമായി ഇടത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ 17 ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് കത്തിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു ഇതോടെ കത്ത് വീണ്ടും കോണ്‍ഗ്രസ് നിലപാടിനെതിരായുള്ള ആയുധമായി മാറി.courtesy. brave india