തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടി വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്രകാരന് ഇര്ഫാന് ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ട്വീറ്ററിലൂടെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. സംഭവത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
പ്രസംഗിക്കുന്നതിനിടെ ഇര്ഫാന് ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്ഫാന് ഹബീബ് അദ്ദേഹത്തെ ശരീരികമായി തടയാന്‍ ശ്രമിച്ചെന്നും അത് വീഡിയോയില്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തുഗവര്ണറുടെ പ്രസ്താവനകള്‍ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുള്‍ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗോഡ്സയെ കുറിച്ച് പറയണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളി മാറ്റുകയും ചെയ്തു. ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയില്‍ മുന്‍ പ്രഭാഷകര്‍ ഉന്നയിച്ച കാര്യങ്ങളോട് താന്‍ പ്രതികരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് ഗവര്‍ണര്‍ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ചത്. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണറെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരം മാത്രമെ പരിപാടി നടപ്പാക്കുവെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ പൗരത്വ നിയമത്തെ പറ്റിയുള്ള പ്രസംഗത്തിന്റെ ഒരു വരി പോലും മാറ്റി വയ്ക്കാനോ, വെട്ടിച്ചുരുക്കാനോ അദ്ദേഹം തയ്യാറായില്ല . തന്നെ നിശബ്ദനാക്കാനാകില്ലെന്നും , നിയമത്തെ പിന്തുണയ്ക്കുമെന്നും ഒന്നു കൂടി ഉറപ്പിക്കുകയും ചെയ്തു .courtesy..Janam