കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി നിലപാടെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച മുരളീധരന് ചുട്ട മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്.’ കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍ പിന്നയല്ലെ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി’ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു മുരളീധരന് പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണ്ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും മുരളീധരന് പറഞ്ഞിരുന്നു. മുരളീധരന്റെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് കെ സുരേന്ദ്രന് രംഗത്തെത്തിയത്.courtesy… janam: