ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ വ്യാപക പരിശോധന. പൂനെയിലെയും ഡല്‍ഹിയിലെയും 25 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസിലെ പ്രതിയായ സുഷന്‍ മോഹന്‍ ഗുപ്ത യുടെയും ഇയാളുടെ സഹായി ദിനേഷിന്റെയും വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന. പരിശോധന ഇപ്പോഴും തുടരുന്നതായാണ് വിവരം.
അഗസ്റ്റ വെസ്റ്റലാന്റ് കേസില്‍ മാര്‍ച്ച് 26 ന് സുഷന്‍ മോഹന്‍ ഗുപ്തയെ ഇന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജൂണില്‍ ഗുപ്തയ്ക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ സെപ്റ്റംബറില്‍ കേസില്‍ ഇഡി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
കാലപ്പഴക്കം ചെന്ന എംഐ 8 ഹെലികോപ്റ്ററുകള്‍ക്ക് പകരമായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ നല്‍കിയ കരാറിലുള്ള അഴിമതിയാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്തെ ഞെട്ടിച്ച 3600 കോടി രൂപയുടെ അഴിമതി നടന്നത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ സഞ്ചാരത്തിന് വേണ്ടിയായിരുന്നു ഈ കോപ്റ്ററുകള്‍ വാങ്ങാന്‍ കരാറായത്. 3,600 കോടിയുടെ കരാറില്‍ ക്രമക്കേട് ആരോപണമുയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പിന്നീട് 2014 ല്‍ കരാര്‍ റദ്ദാക്കി.courtesy ..Janam: