റോഡിന്റെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച നാട്ടുകാരോട് തട്ടിക്കയറി തിരുവനന്തപുരം നഗരസഭാ മേയര്‍:

റോഡിന്റെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച നാട്ടുകാരോട് തട്ടിക്കയറി തിരുവനന്തപുരം നഗരസഭാ മേയര്‍:

തിരുവനന്തപുരം: നാട്ടുകാര്‍ക്ക് നേരെ ഭീഷണിയുമായി തിരുവനന്തപുരം മേയര്‍. തിരുവനന്തപുരം പട്ടം ചാലക്കുഴി റോഡിന്റെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെയാണ് ഭീഷണിയുമായി നഗരസഭ മേയര്‍ എത്തിയത്. സംസാരിക്കാന്‍ നീ ആരാട എന്ന് ഉച്ചതില്‍ ചോദിച്ചാണ് മേയര്‍ നാട്ടുകാരോട് തട്ടിക്കയറിയത്.

തിരുവനന്തപുരം പട്ടം ചാലക്കുഴി റോഡിന്റെ പേരാണ് നഗരസഭ മാറ്റിയത്. 60 വര്‍ഷമായി അറിയപ്പെട്ടിരുന്നത് പട്ടം ചാലക്കുഴി എന്നാണ്. പേര് മാറ്റി ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രീഗോറിയോസ് എന്നാക്കി. പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തെതി. ഇവര്‍ക്ക് നേരെയാണ് നഗരസഭാ മേയര്‍ തട്ടിക്കയറിയത്. നീ ആരാടാ എന്നും , പോടാ എന്നും വിളിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

പോലീസിനെ നോക്കുകുത്തിയാക്കിയായിരുന്നു മേയറുടെ പ്രകടനം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ അവസ്ഥയായിരുന്നു.
മണിക്കൂറുകളോളം ഗതാഗത കുരുക്കും ഉണ്ടായി. പ്രദേശവാസികളുടെ പ്രതിഷേധം കണ്ടില്ലന്ന് നടിച്ച് പോലീസിന്റെ സഹായത്തോടെയാണ് പുതിയ പേര് സ്ഥാപിച്ചത്. അതേസമയം താന്‍ അറിയാതെയാണ് പേര് മാറ്റിയത് എന്നും, പ്രമേയം പാസാക്കാതെയാണ് നഗരസഭയുടെ നടപടിയെന്നും പട്ടം കൗണ്‍സിലര്‍ രമ്യ പറഞ്ഞു.

തങ്ങളുടെ അഭിപ്രായം ചോദിക്കാതെയാണ് നഗരസഭ പേര് മാറ്റിയത് എന്നും പ്രദേശവാസികള്‍ പറയുന്നു. മതപരമായി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമമാണ് ഇതിനു പിന്നില്‍ എന്നുള്ള ആക്ഷേപമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. അതേ സമയം കൗണ്‍സിലറെ അറിയിക്കാതെ പേര് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന ആഷേപവും ഉയരുന്നുണ്ട്.Courtesy..Janam