ബംഗളൂരു: കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഭീകരരില്‍ ഇജാസ് പാഷയ്ക്ക് കളിയിക്കാവിള ഭീകരാക്രമണത്തില്‍ പങ്കെന്ന് സ്ഥിരീകരണം. എഎസ്ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് പാഷയാണെന്ന് പോലീസ് വെളിപ്പെടുത്തി. മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബംഗളൂരുവില്‍ വച്ച് തൗഫീക്കിന് കൈമാറുകയായിരുന്നു.
നിരോധിത തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രാമനഗര, ശിവമൊഗ, കോലാര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അഞ്ച് പേരില്‍ ഒരാളാണ് ഇജാസ് പാഷ. ഇയാളെ കൂടാതെ അനീസ്, സഹീദ്, ഇമ്രാന് ഖാന്, സലിം ഖാന് എന്നിവരാണ് പോലീസ് പിടിയിലായത്. നിരോധിത സംഘടനയായ സിമിയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
അതേസമയം കളിയിക്കാവിള ഭീകരാക്രമണം നടത്താന്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയിരുന്നു. 7, 8 തീയതികളില്‍ പ്രതികള്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാണ് പ്രതികള്‍ താമസിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.courtesy.. Janam: