രാജ്യസുരക്ഷ ഇന്ത്യന്‍ സായുധ സേനയുടെ കരങ്ങളില്‍ ഭദ്രമെന്ന് രാജ്‌നാഥ് സിങ്:

രാജ്യസുരക്ഷ ഇന്ത്യന്‍ സായുധ സേനയുടെ കരങ്ങളില്‍ ഭദ്രമെന്ന്  രാജ്‌നാഥ് സിങ്:

ജയ്പൂര്‍: രാജ്യത്തിന്റെ സുരക്ഷിതത്വം ഇന്ത്യന്‍ സായുധ സേനയിലെ ജവാന്മാരുടെ കരങ്ങളിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായിരിക്കുന്നതിന്റെയും ഒന്നായി നില്‍ക്കുന്നതിന്റെയും കീര്‍ത്തി സായുധ സേനയ്ക്കാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. സായുധ സേന വെറ്ററന്‍സ് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സായുധ സേനയില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ ഓണ്‍ലൈന്‍ ആക്കുന്നതടക്കമുളള ക്ഷേമപ്രവര്‍ത്തനങ്ങള്‍ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് സേനാ വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും ഏകോപനവും കാര്യക്ഷമമായി നടത്താന്‍ സംയുക്ത സേനാ മേധാവിയുടെ നിയമനം വഴി തെളിക്കുമെന്ന് മന്ത്രി അറിയിച്ചു.സംയുക്ത സേനാ മേധാവിയുടെ നിയമനത്തിനായി കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മിനിറ്റുകളേ വേണ്ടിവന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്തു.courtesy.. janam