കൊല്ലം: കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. എഴിപ്പുറം സ്വദേശിനി ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്.കൊല്ലം എസ് എന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. ഇന്നലെ രാവിലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനി തിരികെ വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലീസിന് പരാതി നല്‍കുകയായിരുന്നു..
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗ് ഇത്തിക്കരപാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.courtesy..janam: