കൊറോണാ വൈറസ് …ചൈനയിൽ 41 മരണം …ലോകം ഭീതിയിൽ:
ചൈനയിൽ കൊറോണാ വൈറസ് നിയന്ത്രണാതീതമായി പടരുന്നതായി വാർത്ത.ഇതുവരെ 41 പേരാണ് മരണപ്പെട്ടത്.മറ്റ് നിരവധി പേർക്ക് കൊറോണ വൈറസ് രോഗം പിടിപെട്ടു .അതിൽ കുറെ പേരുടെ നില ഗുരുതരമായും തുടരുന്നു.
കൊറോണ എന്ന മാരക വൈറസ് രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് ..കൊറോണ.
രോഗലക്ഷണങ്ങൾ: പനി, തൊണ്ടവേദന,ചുമ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവുമുണ്ടാകാം. രോഗം കടുത്ത് ഗുരുതരമായാൽ മരണം വരെ സംഭവിക്കാം.ഇതിന് കൃത്യമായ ചികിത്സയോ,പ്രതിരോധ മരുന്നോ ഇപ്പോഴില്ല.അനുബന്ധ പ്രതിരോധ ചികിത്സകളാണ് ഇപ്പോൾ നൽകി വരുന്നത്.സംശയങ്ങൾക്ക്..ദിശ 1056, 0471 ..2552056 ..എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.ചിത്രങ്ങൾക്ക്.കടപ്പാട്