ജമ്മു കശ്മീരിൽ കല്ലെറിയുന്നവരിൽ നിന്ന് സൈനികരെ രക്ഷിക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത് .19 കാരിയായ പ്രീതി കേദാർ ഗോഖലെയും,20 വയസ്സുള്ള കാജൽ മിശ്രയുമാണ് ഈ വിഷയവുമായി കോടതിയെ സമീപിച്ചത് .ലെഫ്: കേണലിന്റെ മകളാണ് പ്രീതി, കാജൽ റിട്ട: നായിക് സുബേദാറിന്റെ മകളുമാണ് .രാജ്യത്ത് കശ്മീരി പൗരന്മാർ സംരക്ഷിക്കപ്പെടണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തിനു തൊട്ടുപിന്നാലെയാണ് സൈനികരുടെ മനുഷ്യാവകാശവും സംരക്ഷിക്കണമെന്ന ആവശ്യവുമായി സൈനികരുടെ മക്കൾ തന്നെ രംഗത്ത് വന്നത്