നയപ്രഖ്യാപന പ്രസംഗം… ഇലക്കും മുള്ളിനും കേടില്ലാതെ ഗവർണ്ണർ: ഗവർണറെ തടഞ്ഞതിലൂടെ അടിതെറ്റിയ പ്രതിപക്ഷവും:
കേരള നിയമ സഭയിലെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് എന്തൊക്കെയോ നടക്കുമായിരുന്നെന്ന് കരുതി കാത്തിരുന്നവരുടെ വായടപ്പിച്ച് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ .അതുപോലെ ഗവർണറെ നിയമസഭയിൽ തടഞ്ഞ് കോലാഹലമുണ്ടാക്കാൻ തുനിഞ്ഞ കോൺഗ്രസിനാകട്ടെ (യു ഡി എഫ് )അവർക്കു തന്നെ ഓങ്ങിയ വടി കൊണ്ട് സ്വയം അടി കിട്ടിയത് പോലെയുമായി.
പൗരത്വ ബില്ലിലൂന്നിയ കാര്യങ്ങളും ഗവർണറുടെ നിഗമനങ്ങളും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിരുന്നതാണ് .. സർക്കാരും അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇരുക്കൂട്ടരും അതിൽ തന്നെ ഉറച്ച് നിൽക്കുകയുമായിരുന്നു. അതിനിടയിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമവുമായി കോൺഗ്രസുമെത്തി.
ഇതു കണ്ടറിഞ്ഞ ഗവർണറും മുഖ്യമന്ത്രിയും ഇവിടെ സന്ദർഭത്തിനൊത്തുയരുകയാണുണ്ടായതെന്ന അഭിപ്രായമാണ് ഞങ്ങളിവിടെ ചൂണ്ടിക്കാട്ടുന്നത്.ഗവർണറും അതുപോലെ സർക്കാരും പൗരത്വ ബില്ലിനെ സംബന്ധിച്ച് അവരവരുടെ നിലപാടുകൾ നേരത്തെ വ്യക്ത്തമാക്കി അതിലുറച്ച് നിൽക്കുകയായിരുന്നു. തുടർന്ന് നടന്നത് ഏവരും കണ്ടതാണ്. ഭരണ ഘടനയുടെ അന്തസത്ത പാലിക്കാൻ ബാധ്യസ്ഥനായ ഗവർണ്ണർ നയപ്രഖ്യാപന പ്രസംഗം നടത്തുകയും ചെയ്തു.
എന്നാൽ പൗരത്വ ബില്ലിന്മേൽ ഇടതും വലതും ഒരുമിച്ചെന്നു പറഞ്ഞു സമരത്തിനിറങ്ങിയ കോൺഗ്രെസ്സാകട്ടെ ഇപ്പോൾ നിലപാട് മാറ്റിയതിലൂടെ അടി തെറ്റി വീഴുകയും ചെയ്തിരിക്കുന്നു. കലികാല വൈഭവം ..അല്ലാതെ മറ്റെന്തു പറയാൻ….