പൊതു ബജറ്റ് ..2020 ;രണ്ടാം മോദി സർക്കാരിന്റെ രണ്ടാമത് പൊതു ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ :

പൊതു ബജറ്റ് ..2020 ;രണ്ടാം മോദി സർക്കാരിന്റെ രണ്ടാമത് പൊതു ബജറ്റ് അവതരിപ്പിച്ച്  നിർമല സീതാരാമൻ :

അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലക്കും ഊന്നൽ നൽകുന്ന ബജറ്റ്; … പാവപ്പെട്ടവർക്കായി നിരവധി പദ്ധതികൾ .. ആനുകൂല്യങ്ങൾ.. നികുതിയിളവ്..; വരുമാന ശേഷി കൂടും..കുടുംബ ബജറ്റിന്റെ ചിലവ് കുറയും.

അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലക്കും ഊന്നൽ നൽകുന്ന ബജറ്റ്; … പാവപ്പെട്ടവർക്കായി നിരവധി പദ്ധതികൾ .. ആനുകൂല്യങ്ങൾ.. നികുതിയിളവ്..; വരുമാന ശേഷി കൂടും..കുടുംബ ബജറ്റിന്റെ ചിലവ് കുറയും.

ന്യൂഡൽഹി:2020 പൊതുബജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് രാവിലെ പാർലമെന്റിൽ അവതരിപ്പിച്ചു.രണ്ടാം മോദി സർക്കാരിന്റെ രണ്ടാമത് പൊതുബജറ്റാണ് ഇന്നവതരിപ്പിച്ചത്.എല്ലാവര്ക്കും ഉയർന്ന സാമ്പത്തിക പുരോഗതി ലക്ഷ്യമിടുന്ന ബജറ്റിന്റെ അടിസ്ഥാനം തന്നെ എല്ലാവരോടുമൊപ്പവും, എല്ലാവര്ക്കും വളർച്ച എന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. രണ്ട് മണിക്കൂർ നാൽപ്പത് മിനിറ്റെടുത്തതാണ് ബജറ്റ് വായിച്ച് തീർത്തത് . മോദി സർക്കാരിന്റെ ഓരോ ഭരണ നേട്ടങ്ങളും എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു ബജറ്റവതരണം.

കാർഷിക മേഖല,അടിസ്ഥാനസൗകര്യ വികസനം,നികുതി ,ആരോഗ്യം ,വിദ്യാഭ്യാസം കൃഷി തുടങ്ങിയ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വനിതാ ക്ഷേമം,ആദിവാസിക്ഷേമം, പട്ടിക ജാതി..പിന്നോക്ക വിഭാഗ വികസനം എന്നിവയ്ക്കും വൻതുകയാണ് ബജറ്റിൽ കൊള്ളിച്ചിരിക്കുന്നത്. 100 വിമാനത്താവളങ്ങൾ രാജ്യത്ത് നിർമ്മിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുകൊണ്ടും നല്ലൊരു ബജറ്റെന്ന സവിശേഷത അർഹിക്കുന്ന ബജറ്റാണിത് .നിർമലാ സീതാരാമനും മോദി സർക്കാരിനും അഭിനന്ദനങ്ങൾ.