നിര്‍ഭയ കേസ്:വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം ഹൈക്കോടതിയില്‍: പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് തുഷാര്‍ മേത്ത;വധശിക്ഷ സ്റ്റേ ചെയ്ത വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേന്ദ്രത്തിന്റെ ഹര്‍ജി കോടതി ഞായറാഴ്ച പരിഗണിക്കും.
വധശിക്ഷ നീട്ടിവെച്ച് പ്രതികള്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊടും കുറ്റവാളികള്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ തീഹാര്‍ ജയില്‍ അധികൃതരും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.